16-05-2026

ബഹുമാനപ്പെട്ട ജോർജ് നെല്ലിശ്ശേരിയച്ചൻ (73) നിര്യാതനായി.

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ജോർജ് നെല്ലിശ്ശേരിയച്ചൻ (73) നിര്യാതനായി. ബഹുമാനപ്പെട്ട അച്ചൻ്റെ മൃതസംസ്കാരം എളവൂർ സെൻറ് ആൻറണീസ് പള്ളിയിൽ ചൊവ്വാഴ്ച (19/05/2026 )ഉച്ചക്ക് 02.30 മണിക്ക്. മാതാപിതാക്കൾ: പൗലോസ്, റോസ സഹോദരങ്ങൾ: ജോസ്, മേരി, ദേവസി,പൗലോസ്, ആൻറണി, തോമസ്, ടോമി, ഷൈനി യൂണിവേഴ്സിറ്റി സെൻറർ സെൻറ് ജോൺസ് പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന അച്ചൻ ഇന്നലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം മൂലം അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ചേർത്തല മുട്ടം പള്ളിയിലും കാഞ്ഞൂർ പള്ളിയിലും സഹവികാരിയായും ശാന്തിഗിരി, നാലു കെട്ട്, തുണ്ടത്തുംകടവ്, വരാപ്പുഴ, പുതിയകാവ്,ചക്കരപ്പറമ്പ്, കടവന്ത്ര, അന്നനാട്, കാക്കനാട്, പുത്തൻപള്ളി, പാലാരിവട്ടം, അകപ്പറമ്പ്, ചുണങ്ങംവേലി, ഫോർട്ട് കൊച്ചി, എന്നിവിടങ്ങളിൽ വികാരിയായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സത്യദീപത്തിന്റെ അസോസിയേറ്റ് എഡിറ്റർ ആയും, പാലാരിവട്ടം POC യിൽ PTI സ്റ്റഡീസിന്റെ പ്രീഫെക്ടറ്റ് ആയും, മലബാർ മെയിലിൻ്റെ എഡിറ്ററായും, ജീവൻ ടിവി ന്യൂസ് എഡിറ്ററായും, മംഗലപ്പുഴ സെമിനാരിയിൽ വിസിറ്റിംഗ് പ്രൊഫസറായും, അക്ഷരശ്രീ മാധ്യമ ഭവൻ മാനേജിംഗ് ഡയറക്ടറായും, മീഡിയ അപ്പസ്തോലേറ്റിൻ്റെ ഡയറക്ടറായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട് .കൂടാതെ അച്ചൻ അമേരിക്കയിലും അജപാലന ശുശ്രൂഷ നടത്തിയിട്ടുണ്ട്.

No Files!!