News
- 01-08-2026
01-08-2026
- വിയാനി ദിനാഘോഷം: ആഗസ്റ്റ് 3-ാം തീയതി, തിങ്കളാഴ്ച
വൈദികരുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ആഗസ്റ്റ് 4 ചൊവ്വാഴ്ചയാണല്ലോ. തിരുനാളിനോട് അനുബന്ധമായി ആഗസ്റ്റ് 3-ാം തീയതി തിങ്കളാഴ്ച 10.30-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ അതിരൂപതയിലെ വൈദികര്‍ ഒത്തുചേരുന്നു. അന്നേ ദിവസം പൗരോഹിത്യത്തിന്റെ 25 ഉം 50 ഉം വര്‍ഷങ്ങള്‍ പിന്നിടുന്ന ജൂബിലേറിയന്‍സിനെ പ്രത്യേകം ആദരിക്കുന്നതാണ്. നമ്മുടെ അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരേയും പ്രത്യേകിച്ച്, ഈ വര്‍ഷം സുവര്‍ണ്ണ-രജത ജൂബിലി ആഘോഷിക്കുന്ന വൈദികരേയും ഈ ആഘോഷത്തിലേക്കു ഹാര്‍ദമായി ക്ഷണിക്കുന്നു.
No Files!!