News
കര്‍ദിനാള്‍ പാറേക്കാട്ടിലിന് സ്മരണാഞ്ജലി
കൊച്ചി:
എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍
ജോസഫ് പാറേക്കാട്ടിലിന്റെ 31-ാം ചരമവാര്‍ഷിക അനുസ്മരണം എറണാകുളം സെന്റ്
മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍
ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമൂഹബലിയിലും അനുസ്മരണ
പ്രാര്‍ഥനയിലും മുഖ്യകാര്‍മികത്വം വഹിച്ചു. സഹായമെത്രാന്മാരായ മാര്‍
സെബാസ്റ്റിയന്‍ എടയന്ത്രത്ത്്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍.
സെബാസ്റ്റിയന്‍ വടക്കുംപാടന്‍, മോണ്‍. ആന്റണി നരികുളം തുടങ്ങിയവര്‍
സഹകാര്‍മികരായിരുന്നു. അതിരൂപതയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍
പങ്കെടുത്തു. അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും ദിവ്യബലിയോടനുബന്ധിച്ചു
ഒപ്പീസ് ഉണ്ടായിരുന്നു.