News

ബഹുമാനപ്പെട്ട തോമസ് പുതുശ്ശേരിയച്ചൻ (83) നിര്യാതനായി

എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട തോമസ് പുതുശ്ശേരിയച്ചൻ (83) നിര്യാതനായി. സംസ്കാരം കൊച്ചാൽ (വള്ളുവള്ളി) സെൻ്റ് ആൻ്റണീസ് പള്ളിയിൽ 10/11/2025 തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് 2:30 ന്.

മാതാപിതാക്കൾ: ആഗസ്തി, ഏലീശ്വാ
സഹോദരങ്ങൾ:ജോസഫ്, ഫാ. സക്കറിയാസ് CMI, ആൻ്റണി, ഫാ. വർഗീസ്, ഫ്രാൻസിസ്, റോസി

എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന വർഗീസ് അച്ചൻ, ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്ന് രാവിലെയാണ് (09/11/2025) നിര്യാതനായത്.

അതിരൂപതയിലെ തൃപ്പൂണിത്തുറ, മേലൂർ എന്നീ പള്ളികളിൽ സഹവികാരിയായും , വെസ്റ്റ് ചേരാനല്ലൂർ, പുതിയകാവ്, കീച്ചേരി, നടേൽ,കാക്കനാട്,ചുണങ്ങംവേലി, മറ്റൂർ, വേങ്ങൂർ, ആയത്തുപടി, മേലൂർ, കാഞ്ഞൂർ, ആലങ്ങാട്, കൊങ്ങൂർപ്പിള്ളി എന്നിവിടങ്ങളിൽ വികാരിയായും
വൈക്കം വെൽഫെയർ സെൻ്ററിൻ്റെ ഡയറക്ടർ ആയും മാർ ലൂയിസ് പ്രസ്സിന്റെ അസിസ്റ്റൻറ് മാനേജർ ആയും മാനേജറായും, PDDP വൈസ് ചെയർമാൻ ആയും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.