News

കാരുണ്യം അണപൊട്ടിയൊഴുകിയ സ്നേഹ പ്രളയം

ദുരിത പ്രളയത്താൽ തകർന്ന ഇടവകകളെ ദത്തെടുത്തുകൊണ്ടു് എറണാകുളം അങ്കമാലി അതിരൂപത.പ്രളയത്താൽ വീടും ജീവിതമാർഗ്ഗങ്ങളും നഷ്ടമായ വിവിധ ഇടവകകളിലെ കുടുംബങ്ങൾക്ക് നിശ്ചിത കാലയളവിലേയ്ക്ക്  ഒരു നിശ്ചിത തുക വീതം നൽകുകയാണ് ഈ ദത്തെടുക്കൽ വഴി അതിരൂപത ചെയ്യുക. അതിരൂപതയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിലാണ് ഇത് പ്രാവർത്തികമാക്കുന്നത്.

 

പ്രസ്തുത ദത്തെടുക്കലിന്റെ ആദ്യ ഘട്ടമായി ആലങ്ങാട് കുന്നേൽ (Infant Jesus പള്ളി) പള്ളി ഇടവകയെ ഇളംകുളം ലിറ്റിൽ ഫ്ലവർ ഇടവകയും; കുത്തിയതോട് West (St Francis Xavier പള്ളി) ഇടവകയെ എളമക്കര St Antony ഇടവകയും കാടുകുറ്റി (Infant Jesus പള്ളി) ഇടവകയെ തൃപ്പൂണിത്തറ ഫൊറോനാ ഇടവകയും ദത്തെടുത്തുകൊണ്ടു് ഈ പദ്ധതി ആരംഭിച്ചു.

 

മൂന്നു ഇടവകകളിലും നടന്ന വിവിധ പൊതുയോഗങ്ങളിൽ വച്ച്  നാനാജാതി മതസ്ഥരായ അനേകരുടെ സാന്നിധ്യത്തിൽ  എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പ്രസ്തുത പദ്ധതി  ഉൽഘാടനം ചെയ്തു.

 

 

Fr Shanly

Archdiocesan Internet Mission