News
യുവജനങ്ങളെ കേള്‍ക്കാതിരുന്നതിന് പാപ്പാ മാപ്പുയാചിച്ചു
കേള്‍ക്കാനുള്ള സന്നദ്ധത വിശ്വാസയാത്രയിലെ അനിവാര്യത
ഹൃദയം തുറന്ന് യുവാക്കളെ കേള്‍ക്കുന്നതിനു പകരം അവരെ അജപാലകര്‍ അമിതഭാഷണംകൊണ്ട് അലോസരപ്പെടുത്തിട്ടുണ്ടാകാം! അതിനാല്‍ സഭയിലെ അജപാലകര്‍ യുവജനങ്ങളെ കേള്‍ക്കാതിരുന്നിട്ടുള്ള അവസരങ്ങള്‍ക്ക് അജപാകരുടെ പേരില്‍ യുവജനങ്ങളോടു മാപ്പപേക്ഷിക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവം ഒരിക്കലും നമ്മുടെ യാചനകളില്‍ ക്ഷീണിതനാകുന്നില്ല. തന്നെ തേടുന്നവരില്‍ അവിടുന്ന് സംപ്രീതനാണ്. അതിനാല്‍ കേള്‍ക്കാന്‍ സന്നദ്ധതയുള്ളൊരു ഹൃദയത്തിനായി നാം ദൈവത്തോടുതന്നെ പ്രാര്‍ത്ഥിക്കണം. ക്രിസ്തുവിന്‍റെ സഭയുടെ നാമത്തില്‍ യുവജനങ്ങളെ ഇനിയും സ്നേഹത്തോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണ് ഈ സിനഡിലൂടെയും അതിന്‍റെ തുടര്‍ന്നുള്ള പ്രബോധനത്തിലൂടെയും (Synodal Document). കാരണം രണ്ടു കാര്യങ്ങള്‍ ഉറപ്പാണ് – ദൈവത്തിന്‍റെ മുന്നില്‍ നിങ്ങളുടെ ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. ദൈവമായ ക്രിസ്തു യുവാവാണ്, അവിടുന്നു യുവജനങ്ങളെ സ്നേഹിക്കുന്നു. അതുപോലെ യുവജനങ്ങളുടെ ജീവിതം സഭയ്ക്കും വിലപ്പെട്ടതാണ്. കാരണം മുന്നോട്ടുള്ള പ്രയാണത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അതിനാല്‍ വിശ്വാസയാത്രയില്‍ നമുക്ക് അനിവാര്യമായ കാര്യമാണ് - കേള്‍ക്കാനുള്ള സന്നദ്ധത (Listening). സംസാരിക്കുന്നതിനുമുന്‍പ് അപരനെ നമുക്ക് കേള്‍ക്കാന്‍ സാധിക്കണം. കേള്‍വിയും കേള്‍ക്കാനുള്ള സന്നദ്ധതയും ഒരു പ്രേഷിതദൗത്യവും, പ്രേഷിതന് ആവശ്യമായ അടിസ്ഥാന നിലപാടുമാണ്.
കേഴുന്നവരെ കേള്‍ക്കുന്ന വെല്ലുവിളി
ക്രിസ്തുവന്‍റെ
കൂടെയുണ്ടായിരുന്നവര്‍ കരഞ്ഞുവിളിച്ച ബാര്‍ത്തിമേവൂസിനെ നിശ്ശബ്ദനാക്കാന്‍
ശ്രമിച്ചു (മര്‍ക്കോസ് 10, 48). അവനെ കേള്‍ക്കാന്‍
സന്നദ്ധനായില്ല. ക്രിസ്തുവിനെ സംബന്ധിച്ച്, സഹായത്തിനായി കരയുന്നവര്‍ ഒരു ബുദ്ധിമുട്ടല്ല, വെല്ലുവിളിയാണ്. മനുഷ്യജീവിതങ്ങളെ നാം
ശ്രദ്ധിക്കുകയും, കേള്‍ക്കുകയും
മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്! ദൈവപിതാവിന്‍റെ പുത്രരായ നാം നമ്മുടെ
സഹോദരങ്ങളുടെ യാചകളും കരിച്ചിലും കേള്‍ക്കേണ്ടതാണ്. പൊള്ളയായ പുറുപിറുക്കലല്ല,
അവരുടെ അവശ്യങ്ങളും അവകാശങ്ങളും നാം
ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങള്‍ എത്ര ആവര്‍ത്തി ചോദിച്ചാലും, ദൈവം നമ്മോടു ചെയ്യുന്നതുപോലെ മടുപ്പു കാണിക്കാതെ
സ്നേഹത്തോടും കരുണയോടുംകൂടെ അവരുടെ ആവശ്യങ്ങള്‍ മാനിക്കേണ്ടതും
പരിഗണിക്കേണ്ടതുമാണ്. സഭ അമ്മയാണ്. അമ്മ മക്കളുടെ കരച്ചില്‍ കേള്‍ക്കുന്നു. അവരെ
തള്ളിക്കളയുന്നില്ല. അവരെ സാന്ത്വനപ്പെടുത്തുന്നു. സഹായിക്കുന്നു.
വിശ്വാസം പഠനമല്ല - ക്രിസ്തുവുമായൊരു നേര്‍ക്കാഴ്ച
രക്ഷയ്ക്കായുള്ള അഭിവാഞ്ഛയാണ്
വിശാസത്തിന്‍റെ ആരംഭം. അത് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള നേര്‍പാതയുമാണ്.
ബാര്‍ത്തിമേവൂസിന്‍റെ സൗഖ്യപ്രാപ്തിക്കും രക്ഷയ്ക്കും ദൈവത്തെക്കുറിച്ചുള്ള അറിവോ
പാണ്ഡിത്യമോ ആയിട്ടൊന്നും യാതൊരു ബന്ധവുമില്ല. അതിനാല്‍ വിശ്വാസം ഒരു
താത്വികപഠനമല്ല, അത്
ക്രിസ്തുവുമായുള്ളൊരു നേര്‍ക്കാഴ്ചയാണ്! ആ കൂടിക്കാഴ്ചയില്‍പ്പിന്നെ ക്രിസ്തു
കടന്നുപോകും, നടന്നകലും...,
എന്നിരുന്നാലും അവിടുന്ന സ്ഥാപിച്ച സഭയുടെ
മാതൃഹൃദയം ഇന്നും സ്പന്ദിക്കുന്നു. സഭ മാതാവാണ്. അപ്പോള്‍ നമ്മുടെ പ്രസംഗവും
പ്രവര്‍ത്തനങ്ങളുമല്ല, ജീവിതസാക്ഷ്യമായിരിക്കും
ഫലവത്താകുന്നത്.
ഒക്ടോബര്‍ 28-Ɔο തിയതി ഞായാറ്ഴച - യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ട് വത്തിക്കാനില്‍ അര്‍പ്പിച്ച സമൂഹബലിയര്‍പ്പണത്തിലെ വചനചിന്തകള്‍ക്കിടയിലാണ് പാപ്പാ ഫ്രാന്‍സിസ് അജപാലകരെപ്രതി ക്ഷമാപണം നടത്തിയത്.
കടപ്പാട്- ഫാദര്‍ വില്യം നെല്ലിക്കല്‍, വത്തിക്കാന്‍ ന്യൂസ്