News

പനാമയിലെ ആഗോളയുവജനദിനത്തില്‍ മാനവികതയുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച കുരിശിന്‍റെവഴി

പനാമയിലെ കുരിശിന്‍റെവഴിയുടെ ധ്യാനചിന്തകള്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടേതാണ്. അദ്ദേഹം ക്രാക്കോയിലെ മെത്രാനായിരിക്കവെ, പേപ്പല്‍ വസതിയില്‍ തപസ്സുകാലത്തു നടത്തിയ ധ്യാനത്തിന് ഉപയോഗിച്ചിട്ടുള്ള പ്രാര്‍ത്ഥനയും ചിന്തകളുമാണ് ഇത്തവണ പനാമയില്‍ ഉപയോഗിക്കുന്നത്. യുവജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നതും സംസ്ക്കാരവും ആത്മീയതയും ന‍ടനവും സംഗീതവും കലയും കോര്‍ത്തിണക്കപ്പെടുന്നതുമായി ഈ അത്യപൂര്‍വ്വ പ്രാര്‍ത്ഥനയുടെ രംഗവിതാനങ്ങള്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന സഭയ്ക്കുവേണ്ടിയാണ് പനാമയിലെ യുവജനങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ദരിദ്രര്‍, ജീവിതതിരഞ്ഞെടുപ്പ്, സഭകളുടെ കൂട്ടായ്മ, തദ്ദേശജനത, പരിസ്ഥിതി, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും അവരുടെ ജീവതപ്രത്യാശയും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശം, അഴിമതി, മാതൃത്വം, ഭ്രൂണഹത്യ, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ  വ്യത്യസ്തവിഷയങ്ങള്‍   യുവജങ്ങള്‍ ഓരോ  സ്ഥലത്തും ധ്യാനവിഷയമാക്കി. സ്പാനിഷ് ഭാഷയില്‍ ചൊല്ലിയ കുരിശിന്‍റെവഴിയുടെ 12-Ɔο സ്ഥലത്ത് ക്രിസ്തുവിന്‍റെ കുരിശുമരണം ധ്യാനിച്ചത് ആഗോളഭാഷയായ ഇംഗ്ലിഷിലായിരുന്നു. “അങ്ങേ കുരിശിലും അതിന്‍റെ വിജയത്തിലുമാണ് ഞങ്ങളുടെ മഹത്വം. അങ്ങാണ് ഞങ്ങളുടെ രക്ഷയും, ജീവനും ഉത്ഥാനവും...!” എന്ന ഇറ്റാലിയന്‍ ആമുഖഗീതി ഗായസംഘത്തോടു ചേര്‍ന്ന് എല്ലാവരും ആലപിച്ചു.

Source:Vatican News, Malayalam