News

മറിയം ത്രേസ്യയും കര്‍ദ്ദിനാള്‍ ന്യൂമാനും വിശുദ്ധപദത്തിലേയ്ക്ക്

വിശുദ്ധപദം ചൂടുന്ന രണ്ടു വാഴ്ത്തപ്പെട്ടവര്‍
വാഴ്ത്തപ്പെട്ടവരായ മറിയം ത്രേസ്യയുടെയും കര്‍ദ്ദിനാള്‍ ഹെന്‍ട്രി ന്യൂമാന്‍റെയും മാദ്ധ്യസ്ഥതയില്‍‍ ലഭിച്ച അത്ഭുത രോഗശാന്തികള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ഇതു സംബന്ധിച്ച ഡിക്രി ഫെബ്രുവരി 13-Ɔο തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തി. ഈ രണ്ടു വാഴ്ത്തപ്പെട്ടവരും ആസന്ന ഭാവിയില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

കേരളക്കരയില്‍നിന്നു വീണ്ടും ഒരു വിശുദ്ധ
കേരളത്തിലെ തിരുക്കുടുംബ  സന്ന്യാസിനീ സമൂഹത്തിന്‍റെ  (Congregation of the Sisters of Holy Family)  സ്ഥാപകയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ചിറമ്മേല്‍ മങ്കിടിയാന്‍. 1876-ല്‍ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയിലായിരുന്നു ജനനം. 1926-ല്‍ കുഴിക്കാട്ടുശേരിയില്‍ മരണമടഞ്ഞു.

കര്‍ദ്ദിനാള്‍ ന്യൂമാന്‍ വിശുദ്ധപദത്തിലേയ്ക്ക്
വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍ ആഗോളതലത്തില്‍ അറിയപ്പെട്ട പ്രഭാഷകനും ആത്മീയാചാര്യനും, ദൈവശാസ്ത്രപണ്ഡിതനും കവിയുമാണ്. ഫിലിപ്പ് നേരിയുടെ നാമത്തിലുള്ള ഇംഗ്ലണ്ടിലെ ഓറട്ടറിയുടെ സ്ഥാപകനായിട്ടും കര്‍ദ്ദിനാള്‍ ന്യൂമാന്‍ അറിയപ്പെടുന്നു. Lead kindly light… മലയാളത്തിലെ നിത്യമാം പ്രകാശമേ, നയിക്കുകെന്നെ നീ... എന്ന ഗാനം കര്‍ദ്ദിനാള്‍ ന്യൂമാന്‍റേതാണ്. 1801-ലണ്ടനില്‍ ജനിച്ചു. എഡ്ജ്ബാസ്റ്റണില്‍ അന്തരിച്ചു.

Source: Vatican News, 13 February 2019

ഫാദര്‍ വില്യം നെല്ലിക്കല്‍