News

പ്രത്യേക ശ്രദ്ധയ്ക്ക്- 'The Church Bill - 2019'

പ്രത്യേക ശ്രദ്ധയ്ക്ക്

 

1)      ദി കേരള  ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റൂഷന്‍) ബില് 2019 സംബന്ധിച്ച് ഒരു യോഗം  അതിരൂപതാ തലത്തില്‍ 2019 മാര്‍ച്ച് നാലാം തീയതി തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് എറണാകുളം കത്തീഡ്രല്‍ ബസിലീക്കയില്‍ വച്ച് നടത്തുന്നു. ഓരോ ഇടവകയില്‍ നിന്നും ബഹു. വികാരിയച്ചനു പുറമെ, സിസ്റ്റേഴ്സ്, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്‍, സംഘടനകളുടെ അതിരൂപതാ ഭാരവാഹികള്‍  എന്നിവരും ഈ മീറ്റിംഗില്‍ സംബന്ധിക്കേണ്ടതാണ്.

2)       കേരള നിയമപരിഷ്കരണ കമ്മീഷന്‍ പ്രസീദ്ധീകരിച്ച ‘ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റൂഷന്‍) ബില് 2019’ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍  മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രസ്തുത ബില് പ്രാബല്യത്തിലാക്കരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എല്ലാ ഇടവകകളില്‍നിന്നും കഴിയുന്നിടത്തോളം ഇടവകജനങ്ങളും വിവിധ ഭക്ത സംഘടനകളും വ്യക്തിപരമായി ഇ-മെയില്‍ 2019 മാര്‍ച്ച് 6-ന് മുന്‍പ് താഴെ കൊടുത്തിരിക്കുന്ന 

E-mail ID-ലേക്ക് അയയ്ക്കേണ്ടതാണ്. E-mail ID: lawreformskerala@gmail.com

Fr. Varghese Pottackal

             Pro-Protosyncellus

Archdiocese of Ernakulam-Angamaly