News

ഭാവിയുടെ ഉത്തരവാദിത്ത്വം യുവജനങ്ങളില്‍ത്തന്നെ...!

 

ചോദ്യങ്ങള്‍ക്ക് ഉത്തരമായൊരു സന്ദേശം
മാര്‍ച്ച് 23-
Ɔο തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍, ഇറ്റലിയില്‍ പാദുവായിലുള്ള ബാര്‍ബരീഗോ വിദ്യാലയത്തില്‍നിന്നും എത്തിയ 1150- കുട്ടികളെയും അവരുടെ അദ്ധ്യാപകരെയും കൂടിക്കാഴ്ചയില്‍ സ്വീകരിച്ചപ്പോള്‍, കുട്ടികളില്‍ ചിലരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞുകൊണ്ടാണ് പാപ്പാ സന്ദേശം നല്കിയത്.

ഭാവിയുടെ ഭദ്രത സ്വന്തം കൈകളില്‍
വിദ്യാര്‍ത്ഥികളുടെ യുവത്വമാര്‍ന്ന ചേതനയിലും ഉത്സാഹത്തിലും അവര്‍ ആരായിത്തീരണമെന്നു നിര്‍ണ്ണയിക്കാനുള്ള കെല്പ് അവര്‍ക്കുതന്നെയുണ്ട്. അതിനാല്‍ യുവജനങ്ങള്‍ അവരുടെ ഭാവിയെക്കുറിച്ച് അലസരായിരിക്കാതെ, ചിന്തിക്കുകയും അതിനായി അദ്ധ്വാനിക്കുകയും ചെയ്താല്‍ മോഹനമായൊരു ഭാവി അവര്‍ക്കുതന്നെ തീര്‍ച്ചയായും മെനഞ്ഞെടുക്കാനാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സഭയ്ക്കു തുണയാകേണ്ട യുവജനങ്ങള്‍
സമര്‍പ്പണവും ത്യാഗമനസ്ഥിതിയുമുള്ള യുവജനങ്ങളുടെ പിന്‍തുണ സഭയ്ക്ക് ആവശ്യമാണ്, പ്രത്യേകിച്ച് പാവങ്ങളോടും എളിയവരോടും പ്രതിബദ്ധതയുള്ള യുവജനങ്ങള്‍ സഭയ്ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കും. പാപ്പാ ചൂണ്ടിക്കാട്ടി.

കുടുംബങ്ങളും യുവജനങ്ങളും
കുടുംബത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മാതാപിതാക്കള്‍ക്ക് ശക്തിലഭിക്കുന്നത്, ദാമ്പത്യഫലമായ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കി, വിശ്വാസത്തില്‍ വളര്‍ത്തി, നല്ല പൗരന്മാരായി ജീവിക്കാനുള്ള സാദ്ധ്യതയില്‍ അവരെ എത്തിക്കുമ്പോഴാണ്. അങ്ങനെയാണ് കുടുംബത്തിലെ വളര്‍ച്ചയോടൊപ്പം അറിവിന്‍റെയും ഈശ്വരവിശ്വാസത്തിന്‍റെയും മേഖലയില്‍ യുവജനങ്ങള്‍ പക്വമാര്‍ജ്ജിക്കേണ്ടത്. അതിന് മാതാപിതാക്കളുടെ പിന്‍തുണയോടൊപ്പം, അദ്ധ്യാപകരുടെയും അജപാലകരുടെയും നിരന്തരമായ സഹായം അവര്‍ക്ക് അനിവാര്യമാണ്. അങ്ങനെ ജീവിതലക്ഷ്യങ്ങള്‍ ഒത്തൊരുമിച്ച് ആര്‍ജ്ജിക്കാനാവുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കേന്ദ്രസ്ഥാനികരായ മാതാപിതാക്കള്‍
യുവജനങ്ങളുടെ വളര്‍ച്ചയുടെ കേന്ദ്രസ്ഥാനത്ത് എപ്പോഴും മാതാപിതാക്കള്‍ തന്നെയാണെന്നതില്‍ സംശയമില്ല. അവരാണ് മക്കളുടെ ആദ്യത്തെ അദ്ധ്യാപകര്‍. മക്കളെ വിശ്വാസത്തിലും, അതുപോലെ അറിവിലും നല്ലവരായും വളര്‍ത്തുകയാണ് വൈവാഹിക ബന്ധത്തിന്‍റെ അടിസ്ഥാന ദൗത്യം. വിശ്വാസബോധ്യമുള്ള മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ ജീവിതത്തിലെ കൊടുങ്കാറ്റുപോലുള്ള പ്രതിബന്ധങ്ങളെ തരണംചെയ്യാനും അവരെ സഹയാക്കാനുമുള്ള മനക്കരുത്തും കഴിവുമുണ്ടാകും. (Message partial).  

Source: Vatican News Malayalam,

23 March 2019, ഫാദര്‍ വില്യം നെല്ലിക്കല്‍