News
മാർ മങ്കുഴിക്കരിയുടെ ചരമവാർഷികം ആചരിച്ചു
കൊച്ചി: എറണാകുളം അതിരൂപതയുടെ സഹായമെത്രാനും താമരശേരി രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാർ സെബാസ്റ്റ്യൻ
മങ്കുഴിക്കരിയുടെ 25-ാം ചരമവാർഷികം ആചരിച്ചു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന അനുസ്മരണ
ദിവ്യബലിയിൽ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്
ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു. സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മുൻ സഹായമെത്രാൻ മാർ തോമസ് ചക്യത്ത്
എന്നിവർ സഹകാർമികരായി. അനുസ്മരണ യോഗത്തിൽ മോൺ. ആന്റണി നരികുളം, പ്രഫ. സിറിയക്
പുത്തരിക്കൽ, റവ.ഡോ. കുര്യാക്കോസ് മുണ്ടാടൻ, പി.പി.
ജരാർദ് എന്നിവർ പ്രസംഗിച്ചു.