News

പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്സിന്റെ ഏറ്റവും പുതിയ ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു

എറണാകുളം അങ്കമാലി അതിരൂപത, പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്സിന്റെ ഏറ്റവും പുതിയ ദിവ്യകാരുണ്യ ഗീതം പുറത്തിറങ്ങി. അനുഗ്രഹീത ഗാനരചയിതാവ് ഫാദർ ജോൺ പൈനുങ്കലിന്റെ വരികൾക്ക് പ്രശസ്ത സംഗീതജ്ഞൻ പ്രിൻസ് ജോസഫ്  ഈണം നൽകിയ ഏറ്റവും പുതിയ ദിവ്യകാരുണ്യ ഗീതത്തിന്റെ, മ്യൂസിക് വീഡിയോ പ്രകാശനം എറണാകുളം അങ്കമാലി അതിരൂപത അപോസ്തോലിക് അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ ജേക്കബ് മാനത്തോടത് പിതാവ് നിർവഹിച്ചു. 

ഗാനത്തിനു  ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത് പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാദർ ജേക്കബ് കോറോത് ആണ്. ഫാദർ തദേവൂസ് അരവിന്ദത് തുടങ്ങി വച്ച സംഗീത സപര്യയുടെ തുടർച്ചയായി പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസ്  ഒരുക്കിയ  ഏറ്റവും പുതിയ സംഗീത ആൽബമാണിത്. ദേവാലയ സംഗീതത്തിന്റെ തനിമയിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ദിവ്യകാരുണ്യ സ്വീകരണ സമയം ആലപിക്കാവുന്ന ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ്. 

അതിലേക്കുള്ള YouTube ലിങ്ക് താഴെ ചേർക്കുന്നു 

https://www.youtube.com/watch?v=1W10If7PSKs&feature=youtu.be

2019 June 12