News

ഇടയൻ ഫൊറോനകളിലൂടെ....

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരിയായി നിയമിതനായ അഭിവന്ദ്യ ആന്റണി കരിയിൽ പിതാവ് അതിരൂപതയിലെ എല്ലാ വൈദികരെയും വ്യക്തിപരമായി കണ്ട് പരിചയപ്പെട്ട് ആശയ വിനിമയം നടത്തി തന്റെ അജപാലന ശുശ്രൂഷ ആരംഭിക്കാ൯ ആഗ്രഹിച്ചതിന്റെ വെളിച്ചത്തിൽ അതിനായി വിവിധ ഫൊറോനകളിൽ വൈദികരെ വിളിച്ചു കൂട്ടി അവരുമായി സംഭാഷണങ്ങൾ നടത്തിവരുന്നു. ഇത്തരത്തിൽ മഞ്ഞപ്ര, കിഴക്കമ്പലം, കറുകുറ്റി, കൊരട്ടി, കാഞ്ഞൂർ, മൂഴിക്കുളം, മൂക്കന്നൂർ എന്നീ ഫൊറോന ക ളിൽ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞു. വരും ദിനങ്ങളിൽ ശേഷിക്കുന്ന ഫൊറോനകളിൽ സന്ദർശനം നടത്തി കരിയിൽ പിതാവ് വൈദികരുമായി ആശയവിനിമയം നടത്തും.