News
പാവങ്ങളെ സ്വാശ്രയത്തിലേക്ക് നയിക്കണം: മാർ കരിയിൽ

കൊച്ചി: പാവപ്പെട്ട മനുഷ്യരെ സ്വാശ്രയത്തിലേക്ക് നയിക്കുന്നതിനും പ്രകൃതിയെ കരുതലോടെ പരിപാലിക്കുന്നതിനുമുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തനത്തിന്റെ മുഖ്യ ലക്ഷ്യമാക്കി മാറ്റാൻ ശ്രദ്ധിക്കണമെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അഭിപ്രായപ്പെട്ടു.
അതിരൂപത സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവ് എ ഫാമിലി പ്ലാൻ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സഹൃദയ അങ്കണത്തിൽ അദ്ദേഹം ‘ഓർമ്മമരം’ നട്ടു. സഹൃദയം ഡയറക്ടർ ഫാ. പോൾ ചെറുപ്പിള്ളി, ഐക്കോ ഡയറക്ടർ ഫാ. സേവ്യർ തേലക്കാട്ട്, ഫാ. പോൾ കരേടൻ, ഫാ. പീറ്റർ തിരുതാനത്തിൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ജോസ് മൈപ്പാൻ, സിസ്റ്റർ ആൻജോ, അഡ്വ. ചാർളി പോൾ തുടങ്ങിയവർ സംസാരിച്ചു.
