News

സഹായമെത്രാനു സ്വീകരണം നല്കി

ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാർ ജോസ് പുത്തൻവീട്ടിലിനു സ്വീകരണം നല്കി. ഡൽഹിയിലെ ത്യാഗരാജസ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനം സീറോ മലബാർ മേജർ ആർച്ചബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

ഫരീദാബാദ് രൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, നിയമസഭ സ്പീക്കർ രാംനിവാസ് ഗോയൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, ബിജ്നോർ ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ബിഷപ്പ് മാർ ജോൺ വടക്കേൽ, ഗുരുഗ്രാം രൂപത ബിഷപ്പ് ജേക്കബ് മാർ ബർണബാസ്, വത്തിക്കാൻ പ്രതിനിധി മോൺ. റോബർട്ട്, ഫാ. ജോസ് ഇടശേരി, വികാരി ജനറാൾ ഫാ. ജോസ് വെട്ടിക്കൽ, മോൺ. സിറിയക് കൊച്ചാലുങ്കൽ, ഫാ. ജോസ് പുതിയേടത്ത്, സിസ്റ്റർ വന്ദന സിഎംസി, ജെറാർഡ്, സെലീന വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.

ഇന്നലെ രാവിലെ ഫരീദാബാദ് രൂപത ആസ്ഥാനത്ത് സ്ഥാനമേറ്റതിനു ശേഷം മാർ ജോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു.