News
തട്ടുപാറ ബൈബിൾ കൺവെൻഷന് തിരിതെളിഞ്ഞു
മഞ്ഞപ്ര: തട്ടുപാറ സെന്റ് തോമസ് പള്ളിയിൽ ബൈബിൾ കൺവെൻഷൻ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തിൽ ദൈവാനുഭവത്തിന്റെ കുറവ് നികത്തുവാൻ ബൈബിൾ കൺവെൻഷൻ ഉപകരിക്കട്ടെയെന്നും മൂന്നുദിവസത്തെ കൺവെൻഷനിലൂടെ ദൈവാനുഭവത്തിലേക്ക് ഉയരാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും പിതാവ് പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ബൈബിൾ പ്രതിഷ്ഠിച്ച് ധൂപിച്ച ശേഷമാണ് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
നവംബർ 15, 16, 17 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെയുള്ള കൺവെൻഷൻ കേരളത്തിലെ പ്രമുഖ ധ്യാനകേന്ദ്രമായ മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിലെ റവ.ഫാ. രാജീവ് പല്ല്യത്തറ ഒഎസ്ബിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ബൈബിൾ കൺവെൻഷന് വികാരി ഫാ. ജോൺസൺ ഇലവുംകുടി, വൈസ് ചെയർമാൻ ബിനോയി ഇടശ്ശേരി, കൈക്കാരന്മാരായ ജോസ് തോട്ടക്കര, ഷാജി മാടവന, ജനറൽ കൺവീനർ ഡേവിസ് കോളാട്ടുകുടി എന്നിവർ അടങ്ങുന്ന വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നല്കുന്നു.