News

ഭാരതമാതാ കോളേജിനു നാക് എ പ്ലസ്

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജിനു നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് ഗ്രേഡ് ലഭിച്ചു. 3.46 പോയിന്റുകളോടെയാണ് കോളേജ് ഈ പദവി സ്വന്തമാക്കിയതെന്നു മാനേജർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.

കോളേജിന്റെ നേതൃത്വത്തിലുള്ള എൻജിഒയായ ഭാരതമാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻഡ് എൻവയൺമെന്റിന്റെ (ബിഫോർ) പ്രവർത്തനങ്ങൾ, ഉന്നത ഭാരത അഭിയാന്റെ സഹായത്തോടെ കുട്ടമ്പുഴ പഞ്ചായത്തിൽ ഏറ്റെടുത്തു നടപ്പാക്കിയ സാമൂഹ്യപദ്ധതികൾ, അറിവിനും വിനോദത്തിനുമൊപ്പം യുവാക്കളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കാനും ലക്ഷ്യമിടുന്ന റേഡിയോ ബിഎംസി, കാമ്പസിലെ ശുചിത്വ മികവ്, സൗരോർജ കാമ്പസ്, യൂണിവേഴ്സിറ്റി തലത്തിലെ അക്കാദമിക് മികവ് തുടങ്ങി എല്ലാ മേഖലകളിലും കോളേജിനുണ്ടായ വളർച്ചയാണ് നേട്ടത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Source: Deepika, 2019 November 27.