News
കാഞ്ഞൂർ ഫൊറോന ബൈബിൾ കൺവെൻഷനു തുടക്കമായി
കാഞ്ഞൂർ: ദൈവത്തെ അനുഭവിക്കാനുള്ള നല്ലൊരു അവസരമാണ് കൺവെൻഷനുകൾ നല്കുന്നതെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ. കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഇരുപതാമത് കാഞ്ഞൂർ ഫൊറോന ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മൾ ജീവിതത്തിൽ സ്വയം വിലയിരുത്തൽ നടത്തണം. അപ്പോൾ ജീവിത സുഖസൗകര്യങ്ങൾക്കിടയിലെ ഒരു കുറവ് നമുക്ക് അനുഭവപ്പെടും. ഈ കുറവ് പരിഹരിക്കാനുള്ള ഏകമാർഗം ദൈവത്തെ കാണുക, ആസ്വദിക്കുക, അനുഭവിക്കുക എന്നതാണ്. കൺവെൻഷനുകളിൽ പങ്കെടുക്കുമ്പോൾ ദൈവത്തെ ആത്മാർത്ഥമായി ആഗ്രഹിക്കുവാനും അനുഭവിക്കാനും സാധിക്കുമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
വിശ്വാസികളുടെ ആത്മീയമായ ഉണർവിന് ദൈവത്തെ കണ്ടെത്തണമെന്നും കാഞ്ഞൂർ ബൈബിൾ കൺവെൻഷൻ ദൈവീക അനുഭവത്തിലേക്ക് നയിക്കാൻ സഹായകരമാകുമെന്നും അധ്യക്ഷപ്രസംഗം നടത്തിയ കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ പറഞ്ഞു. ധ്യാനഗുരു ഫാ. മാത്യു വയലാമണ്ണിൽ, ഫാ. ജെയിംസ് പനവേലി, കൺവീനർ കുര്യച്ചൻ മഞ്ഞളി, സെക്രട്ടറി ഡാനി ജോസഫ്, കൈക്കാരന്മാരായ ജോയി കാഞ്ഞിരത്തിങ്കൽ, ഡേവീസ് തച്ചുപറമ്പിൽ, വൈസ് ചെയർമാൻ ജോളി പുതുശേരി എന്നിവർ പ്രസംഗിച്ചു.
Source: Deepika, 2019 December 02.