News

കെസിവൈഎം വാർഷിക ജനറൽ കൗൺസിൽ

ആലുവ: കെസിവൈഎം എറണാകുളം - അങ്കമാലി അതിരൂപതയുടെ അറുപതാമത് വാർഷിക ജനറൽ കൗൺസിൽ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു.

അറുപത് വർഷത്തെ യുവജനസംഘടനാ പാരമ്പര്യം അതിരൂപതയ്ക്കും സഭയ്ക്കും അഭിമാനമാണെന്നും പ്രവർത്തനങ്ങളിൽ യുവജനങ്ങൾ ഒരിക്കലും പുറകോട്ട് പോകരുതെന്നും മാർ കരിയിൽ പറഞ്ഞു. ചുണങ്ങംവേലി നിവേദിത പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ കെസിവൈഎം അതിരൂപത പ്രസിഡന്റ് സൂരജ് ജോൺ പൗലോസ് അധ്യക്ഷത വഹിച്ചു. അറുപതിന്റെ നിഴലിൽ കെസിവൈഎം പഠനശിബിരം മുൻ അതിരൂപത ഡയറക്ടർ ഫാ. ബൈജു വടക്കുംചേരി ഉദ്ഘാടനം ചെയ്തു. കെസിവൈഎം പ്രവർത്തകർക്കായുള്ള നേതൃത്വ പരിശീലന സെമിനാർ കോതമംഗലം രൂപത മുൻ കെസിവൈഎം പ്രിസഡന്റ് ജെയ്സൺ അറയ്ക്കലും സമാപന സമ്മേളനം ബിഷപ്പ് മാർ തോമസ് ചക്യത്തും ഉദ്ഘാടനം ചെയ്തു.

കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. സുരേഷ് മൽപാൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു തച്ചിൽ, ഭാരവാഹികളായ ജിസ്മോൻ ജോൺ, അഖിൽ സണ്ണി, ഡൈമിസ് വാഴക്കാല, ഐസക് വർഗീസ്, ജിസ്മി ജിജോ, ജിയ ജെയിംസ്, ജസ്റ്റിൻ, ബവ്റിൻ. ടിജോ പടയാട്ടിൽ എന്നിവർ പ്രസംഗിച്ചു.


Source: Deepika, 2019 December 09.