News
സ്പെഷ്യൽ സ്കൂളുകളുടെ ടാലന്റ് ഫെസ്റ്റ് നടത്തി
അങ്കമാലി: ലോക ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി വിൻസെൻഷ്യൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്പെഷ്യൽ സ്കൂളുകളെ സംഘടിപ്പിച്ച് ടാലന്റ് ഫെസ്റ്റ് നടത്തി.
ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയെന്ന ലക്ഷത്ത്യോടെ ഡി പോൾ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് ഉദ്ഘാടനം ചെയ്തു. സംഘനൃത്തം, സംഘഗാനം, ഫ്യൂഷൻ ഡാൻസ്, കരോക്കെ ഗാനം എന്നിവ ഫെസ്റ്റിൽ അവതരിപ്പിച്ചു. മേരി മാതാ പ്രാവിൻസ് സോഷ്യൽ വർക്ക് കൗൺസിലർ ഫാ. ഫ്രാൻസീസ് നടുവിലേടത്ത് അധ്യക്ഷത വഹിച്ചു. വിഎസ്എസ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. വർഗീസ് പെരിഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
Source: Deepika, 2019 December 11.