News

കുടുംബസംഗമം നടത്തി

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ കൂട്ടായ്മകളിലെയും വചനപ്രഘോഷണ കൗൺസിലിംഗ് ശുശ്രൂഷയിലെ അംഗങ്ങളുടെയും കുടുംബസംഗമം നടത്തി. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പരിപാടിയിൽ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ജോസഫ് താമരവെളി ദിവ്യബലിയർപ്പിച്ചു. സെബാസ്റ്റ്യൻ താന്നിക്കൽ, ഫാ. അഗസ്റ്റിൻ മൂഞ്ഞേലി, ഫാ. ജിനു പള്ളിപ്പാട്ട്, വി.ജെ. ജോർജ്ജ് വെട്ടിക്കാട്ട് എന്നിവർ സന്ദേശം നല്കി.

വൈകുന്നേരം എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ റവ.ഡോ. ജോസ് പുതിയേടത്തിന്റെ ദിവ്യകാരുണ്യ അഭിഷേക ആരാധനയോടെ സംഗമം സമാപിച്ചു. റിന്യുവൽ സെന്റർ ഡയറക്ടർ ഫാ. സണ്ണി ഇരവിമംഗലം, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. അഗസ്റ്റിൻ മൂഞ്ഞേലി, കോ-ഓർഡിനേറ്റർ വി.ജെ. ജോർജ്ജ് വെട്ടിക്കാട്ട് എന്നിവർ പരിപാടിക്കു നേതൃത്വം നല്കി.


Source: Deepika, 2019 December 16.