News
ബൈബിൾ കലോത്സവം എറണാകുളം - അങ്കമാലി അതിരൂപത ജേതാക്കൾ
കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല ബൈബിൾ കലോത്സവത്തിൽ എറണാകുളം - അങ്കമാലി അതിരൂപത ഓവറോൾ ചാമ്പ്യന്മാരായി. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന കലോത്സവത്തിൽ 183 പോയിന്റോടെയാണ് എറണാകുളം - അങ്കമാലി അതിരൂപത കിരീടം ചൂടിയത്.
138 പോയിന്റോടെ കോഴിക്കോട് രൂപത രണ്ടാം സ്ഥാനവും 121 പോയിന്റോടെ പുനലൂർ രൂപത മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ സന്ദേശം നല്കി.
ബൈബിൾ സൊസൈറ്റി വൈസ് ചെയർമാൻ ജിസ്മോൻ തുടിയൻപ്ലാക്കൽ, ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോൺസൺ പുതുശ്ശേരി, ബൈബിൾ കലോത്സവം ചീഫ് കോ-ഓർഡിനേറ്റർ ആന്റണി പാലമറ്റം, ബൈബിൾ അപ്പോസ്തലേറ്റ് അതിരൂപത ഡയറക്ടർ ഫാ. ജോസഫ് താമരവെളി എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ട്രോഫികൾ സമ്മാനിച്ചു.
Source: Deepika, 2019 December 30.