News

ചുള്ളി അറ്റൽ തിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്തു


മഞ്ഞപ്ര: ചുള്ളി സെന്റ് ജോർജ്ജ് ഇടവകയുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അറ്റൽ തിങ്കറിംഗ് (ATAL Tinkering) ലാബിന്റെ ഉദ്ഘാടനകർമ്മം എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി അഭിവന്ദ്യ മാർ ആന്റണി കരിയിൽ നിർവഹിച്ചു. ഫൊറോന വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. കേന്ദ്രഗവൺമെന്റ് അംഗീകരിച്ച് നീതി ആയോഗ് അനുവദിച്ച പ്രത്യേക പദ്ധതിയായ അറ്റൽ തിങ്കറിംഗ് ലാബാണ് അങ്കമാലി മേഖലയിലെ ഏകലാബ്.

പുസ്തകങ്ങളെ മാത്രം ആശ്രയിക്കാതെ കുട്ടികളുടെ ആശയങ്ങളെ പിൻതുടരാനും നൂതനമായവയെ പ്രാത്സാഹിച്ച് പ്രതിഭാശാലികൾക്ക് അവസരം നല്കാനും അടുത്ത യുഗത്തിലേക്കുള്ള പ്രതിഭാശാലികളെ വാർത്തെടുക്കാനും ഈ പദ്ധതി ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിക്കായിട്ടുള്ള കുട്ടികളെ പ്രാപ്താരാക്കാനും, സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും, തദ്ദേശപ്രശ്നങ്ങൾ പരിഹരിക്കാനും, അത്യാനുധിക സാങ്കേതികരീതികൾ കുട്ടികൾക്ക് പരിശീലനം നല്കുന്നതിനും ലാബ് ഏറ്റവും ഉദാത്തമാണ്. കേരളത്തിലെ തന്നെ വളരെ ഭംഗിയായും ചിട്ടയായും ക്രമീകരിച്ചിരിക്കുന്ന ലാബ് വളരെ നൂതനത നിറഞ്ഞ ഒന്നാണ്.

സമ്മേളനത്തിൽ വികാരി ഫാ. വക്കച്ചൻ കുമ്പെയിൽ, കൈക്കാരന്മാരായ ശ്രീ. രാജു ചിറമേൽ, ശ്രീ. ജോയ് മാടൻ എന്നിവരും ജൂബിലി കൺവീനറയായ ശ്രീ. ഡേവിസ് പേരേപ്പാടൻ, സ്കൂൾ പിറ്റിഐ പ്രസിഡന്റ് ശ്രീ. വർഗീസ് നെടുവേലിപ്പറമ്പിലും ആശംസകൾ അർപ്പിച്ചു. ശ്രീ. ബെന്നി ബെഹന്നാൻ (ചാലക്കുടി എം.പി), ശ്രീ. റോജി എം. ജോൺ (അങ്കമാലി എം.എൽ.എ), ശ്രീമതി എം.എസ്. മാധവിക്കുട്ടി (എറണാകുളം ജില്ല അസി. കളക്ടർ), ശ്രീമതി നീതു അനു (അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പ്രൊഫ. ജയശങ്കർ സി.ജി. (ആദിശങ്കര കോളേജ് ഓഫ് എൻജിനീയറിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ), സി. വന്ദന സി.പി.എസ് (സി.എ.എസ്. ജനറൽ കൗൺസിലർ), പി.ജെ.ജോസഫ് (പ്രിൻസിപ്പൽ) വാർഡ് മെമ്പർമാരും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.