News

ആറാമത് അങ്കമാലി ഫൊറോന ബൈബിൾ കൺവെൻഷൻ ‘കൃപാഭിഷേകം 2020’ സമാപിച്ചു

അങ്കമാലി: ആറാമത് അങ്കമാലി ഫൊറോന ബൈബിൾ കൺവെൻഷൻ അങ്കമാലി സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 15 മുതൽ 19 വരെ തീയതികളിൽ നടന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട ഡൊമിനിക് വാളമനാൽ അച്ചൻ നേതൃത്വം നല്കിയ കൺവെൻഷനിൽ അനേകായിരങ്ങൾ പങ്കെടുത്തു. സമാപനദിനമായ ഞായറാഴ്ച എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ പിതാവ് സമാപനസന്ദേശം നല്കി.

പങ്കെടുത്തവർക്കെല്ലാം നല്ലൊരു ആത്മീയാനുഭവമായിരുന്നു. കുമ്പസാരത്തിലൂടെയും കൗൺസിലിംഗിലൂടെയും വിടുതൽ പ്രാർത്ഥനയിലൂടെയും ആരാധനാ ശുശ്രൂഷകളിലൂടെയും ദൈവമക്കൾക്ക് മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാനും ദൈവാനുഭവം സ്വന്തമാക്കാനും സാധിച്ചു.