News

ചെറുപുഷ്പ മിഷൻലീഗ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

അങ്കമാലി: കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി ഫൊറോന റെക്ടർ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു.


വികാരി ഫാ. പോൾ മനയമ്പിള്ളി സ്വാഗതമാശംസിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മിഷൻ ലീഗ് കിടങ്ങൂർ ശാഖ പ്രഥമ ഡയറക്ടർ ഫാ. പോൾ കാഞ്ഞിരക്കാട്ടുകരി, പ്രഥമ പ്രസിഡന്റ് ജേക്കബ് ചിറയ്ക്കൽ എന്നിവരെ ആദരിച്ചു.


റോജി എം. ജോൺ എംഎൽഎ, ഉണ്ണിമിശിഹാ പള്ളി സഹവികാരി ഫാ. ജോൺസൺ തെക്കൂടൻ, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, സിനിമാതാരം ജൂഡ് ആന്റണി, സിസ്റ്റർ അനിറ്റ ജോസ്, മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ എന്നിവർ പ്രസംഗിച്ചു. കോമഡി ഉൽസവ് പെൺപടയുടെ മെഗാഷോയും കൊച്ചിൻ ബീറ്റ്സ് അവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക്കും ഉണ്ടായിരുന്നു.അങ്കമാലി: കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗ് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി ഫൊറോന റെക്ടർ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷത വഹിച്ചു.


വികാരി ഫാ. പോൾ മനയമ്പിള്ളി സ്വാഗതമാശംസിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മിഷൻ ലീഗ് കിടങ്ങൂർ ശാഖ പ്രഥമ ഡയറക്ടർ ഫാ. പോൾ കാഞ്ഞിരക്കാട്ടുകരി, പ്രഥമ പ്രസിഡന്റ് ജേക്കബ് ചിറയ്ക്കൽ എന്നിവരെ ആദരിച്ചു.


റോജി എം. ജോൺ എംഎൽഎ, ഉണ്ണിമിശിഹാ പള്ളി സഹവികാരി ഫാ. ജോൺസൺ തെക്കൂടൻ, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, സിനിമാതാരം ജൂഡ് ആന്റണി, സിസ്റ്റർ അനിറ്റ ജോസ്, മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ എന്നിവർ പ്രസംഗിച്ചു. കോമഡി ഉൽസവ് പെൺപടയുടെ മെഗാഷോയും കൊച്ചിൻ ബീറ്റ്സ് അവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക്കും ഉണ്ടായിരുന്നു.