News

കൃപാഗ്നി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

പെരുമ്പാവൂർ: പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിൽ വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണിമരിയയുടെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് ബൈബിൾ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ആരംഭിച്ചു.

എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ സാബു ആറുതൊട്ടിയിൽ നേതൃത്വം നല്കുന്ന കൺവെൻഷൻ ഞായറാഴ്ച ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ സന്ദേശത്തോടു കൂടി സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ 9.30 വരെയാണ് കൺവെൻഷൻ നടക്കുന്നത്.


Source: Deepika, 2020 February 06