News
കലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം

കൊച്ചി: അറിവിന്റെ ഉറവിടം ദൈവമാണെന്നുള്ളത് വിദ്യാർത്ഥികൾ മറന്നുപോകരുതെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഓർമ്മിപ്പിച്ചു.
കലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശതാബ്ദി മെമ്മോറിയൽ പ്രഭാഷണ പരമ്പരയിൽ എം.കെ.സാനു പ്രസംഗിച്ചു. അതിരൂപത കോർപറേറ്റ് മാനേജർ റവ.ഡോ. പോൾ ചിറ്റിനപ്പള്ളി അധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.
ഹെഡ്മാസ്റ്റർ എൻ.എക്സ്. ആൻസലം, കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, രാമചന്ദ്രൻ, എസ്. ശ്രീകുമാർ, എം.കെ. ഇസ്മയിൽ, ബിജു കെ. സൈമൺ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സി.ജി. രാജഗോപാൽ, ഫാ. സിജോ കിരിയാന്തൻ, എ. ജോസഫ്, ലിസി പോൾ, മോനി സെബാസ്റ്റ്യൻ, ജോൺ പോൾ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Source: Deepika, 2020 February 11