News
കൊറോണക്കാലത്ത് രക്തദാനത്തിലൂടെ മാതൃകയായി യുവ വൈദികര്‍
![](http://ernakulamarchdiocese.org/files/media/news/thumb_284.jpg)
കൊച്ചി: രക്തം പകര്‍ന്നു നല്‍കി കൊറോണാക്കാലത്ത് ഒരു കൂട്ടം വൈദികര്‍. എറണാകുളം - അങ്കമാലി അതിരൂപതയിലെ ഇരുപതോളം യുവവൈദികരാണ് പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ രക്തദാതാക്കളുടെ കുറവിനു പരിഹാരമായി ഒരുമിച്ചു രക്തദാനം നടത്തിയത്. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയായിരുന്നു രക്തദാനം.
എറണാകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നവരാണ് ആദ്യഘട്ടത്തില്‍ രക്തദാനത്തിന് എത്തിയത്. ആവശ്യമനുസരിച്ച് കൂടുതല്‍ വൈദികരും യുവാക്കളും രക്തദാനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളി അറിയിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. റോയ് എബ്രഹാം എന്നിവര്‍ വൈദികരുടെ രക്തദാനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി.
![](http://ernakulamarchdiocese.org/files/media/news/footer_284.jpg)