News
കാലടി പിഡിഡിപിയിൽ ലോകക്ഷീരദിനാഘോഷം സംഘടിപ്പിച്ചു

കാലടി: കേരളത്തിലെ ക്ഷീരോത്പാദന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പിഡിഡിപിയിൽ ലോകക്ഷീര ദിനാഘോഷം സംഘടിപ്പിച്ചു. ലോക്ഡൗൺ ചട്ടങ്ങൾ പാലിച്ചു നടത്തിയ ആഘോഷങ്ങൾ എറണാകുളം - അങ്കമാലി ആർച്ച്ബിഷപ്പ് ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ക്ഷീരോത്പാദനരംഗത്ത് പിഡിഡിപി നല്കിയ സംഭാവനകളും നിസ്വാർത്ഥ സേവനങ്ങളും കേരളജനതയ്ക്ക് മറക്കാനാവുന്നതല്ല എന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. നാളിതുവരെ പിഡിഡിപി അംഗത്വമുള്ള ഒരു ക്ഷീരകർഷകനും ക്ഷീരോത്പാദനരംഗത്ത് നഷ്ടം സംഭവിച്ച് പ്രതിസന്ധിയിൽ ആയിട്ടില്ല. ഇന്ന് പ്രതിദിനം ഒരു ലക്ഷം പശുവിൻ പാലും പാലുല്പന്നങ്ങളും നിർമ്മിക്കുന്ന വലിയ സംരംഭമായി മാറിയിരിക്കുകയാണ് പീപ്പിൾസ് ഡെയ്ലി ഡെവലപ്മെന്റ് പ്രൊജക്ട് (പിഡിഡിപി).
സമ്മേളനത്തിൽ ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയംപ്പാറ, വൈസ് ചെയർമാൻ ഫാ. അരുൺ വലിയവീട്ടിൽ, ബാബു വെളിയത്ത്, ജോസ്ടൻ റാഫേൽ, റാണി ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു.
