News
"ഡ്രോപ്സ് ’ രക്തദാന സേനയുമായി കെസിവൈഎം
അങ്കമാലി: കോവിഡ് കാലത്തെ രക്ത ക്ഷാമം പരിഹരിക്കാനായി കെസിവൈഎം എറണാകുളം- അങ്കമാലി മേജർ അതിരൂപതയുടെ നേതൃത്വത്തിൽ രൂപീകരിച്ച "ഡ്രോപ്സ്’ രക്തദാന സേനയുടെ ഉദ്ഘാടനം അങ്കമാലി എൽഎഫ് ആശുപത്രി ഡയറക്ടർ റവ. ഡോ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ നിർവഹിച്ചു. കെസിവൈഎം പ്രസിഡന്റ് സൂരജ് ജോൺ പൗലോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
രക്തദാന സേന രൂപീകരണത്തിന്റെ ഭാഗമായി കെസിവൈഎം ഡയറക്ടർ ഫാ. സുരേഷ് മൽപാന്റെ നേത്യത്വത്തിൽ കെസിവൈഎം ഭാരവാഹികൾ അങ്കമാലി എൽഎഫ് ആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു.
എൽഎഫ് ആശുപത്രി അസി. ഡയറക്ടർ ഫാ. ഷിജോ കോനൂപ്പറമ്പൻ, കെസിവൈഎം ഭാരവാഹികളായ ജിസ് മോൻ ജോണി, അഖിൽ സണ്ണി, റോബർട്ട് തെക്കേക്കര,അനീഷ് മണവാളൻ, ആൽബിൻ വിതയത്തിൽ, റിസോ തോമസ്, നവീൻ പാപ്പച്ചൻ, ജിതിൻ തോമസ്, ബിബിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Source: Deepika, 2020 June 05