News
എൽഎഫിൽ നവീകരിച്ച ലാബ് ആശീർവദിച്ചു
അങ്കമാലി: ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലാബിന്റെ ആശീർവാദവും പുനഃസമർപ്പണവും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ നിർവഹിച്ചു.
പുതിയ ലാബ് ആശുപത്രിയിലെ സെന്റ് ജോർജ് ബ്ലോക്കിന്റെ താഴത്തെ നിലയിലാണ്. ലബോറട്ടറി 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും. പൂർണമായും ഓട്ടോമേറ്റഡായ അത്യാധുനിക സൗകര്യങ്ങളുള്ള ലാബിൽ ഹെമറ്റോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹിസ്റ്റോപതോളജി തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട എല്ലാ ടെസ്റ്റുകൾക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.
Source: Deepika, 2020 June 12