News
ഡിജിറ്റല്‍ ചലഞ്ചുമായി ഭാരത് മാതാ കോളേജ്

തൃക്കാക്കര: മാറിയ വിദ്യാഭ്യാസ സാഹചര്യത്തില്‍ തൃക്കാക്കര ഭാരത മാതാ കോളേജ് ഡിജിറ്റല്‍ ചലഞ്ച് പദ്ധതി നടപ്പിലാക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചിലവ് വരുന്ന പരിപാടികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.
40 കുട്ടികള്‍ക്ക് ടാബ്ലെറ്റ്, 200 കുട്ടികള്‍ക്ക് മൂന്നു മാസത്തേക്ക് പ്രതിദിനം 2 ജിബി ഡേറ്റ, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പകുതി വിലക്ക് പുസ്തകങ്ങള്‍ എന്നിവ ലഭ്യമാക്കും. ആവശ്യക്കാര്‍ക്ക് തുടര്‍ന്നും സഹായങ്ങള്‍ നല്കും.
ഉദ്ഘാടനചടങ്ങില്‍ മാനേജര്‍ ഫാ.ഡോ. അബ്രാഹം ഓലിയപ്പുറത്ത് അധ്യക്ഷത വഹിച്ചു. അസി. മാനേജര്‍ ഫാ. ബിന്‍റോ കിലുക്കന്‍, ഡോ. ഷൈനി പാലാട്ടി, ജോര്‍ട്ടന്‍ ആന്‍റണി, പ്രൊഫ. ഫ്രാന്‍സിസ് ജോസഫ്, ബാവേഷ് പട്ടേല്‍, ഡോ. ഷിബി ജോണ്‍, ഡോ. മിനി അബ്രഹാം, നന്ദന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
