News

കാര്‍ലോ അക്കൂത്തിസ് മാതൃക: മാര്‍ കരിയില്‍

കൊച്ചി: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചു ഓണ്‍ലൈന്‍ പഠനവും അനുബന്ധ ആവശ്യങ്ങളും നിര്‍വഹിക്കുന്നവര്‍ക്ക് ഉദാത്ത മാത്യകയാണു വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്ന കംപ്യൂട്ടര്‍ പ്രതിഭ കൂടിയായ കാര്‍ലോ അക്കൂത്തിസെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ പറഞ്ഞു.

കാര്‍ലോ അക്കൂത്തിസിന്റെ ജീവിതവും സന്ദേശവുമടങ്ങിയ ലഘുഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത ഇന്റനെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ. ഡാര്‍വിന്‍ ഇടശേരി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഫാ. ജോണ്‍ പുതുവ രചിച്ച പുസ്തകം അതിരൂപത വിശ്വാസപരിശീലനകേന്ദ്രമാണ് പ്രസിദ്ധീകരിച്ചത്.

വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡിബിന്‍ മീമ്പന്താനത്ത് എന്നിവര്‍ പങ്കെടുത്തു. കാര്‍ലോയുടെ ജീവിതത്തെ ആധാരമാക്കി വിശ്വാസ പരിശീലന കേന്ദ്രം ഒരുക്കിയ ഹ്രസ്വചിത്രം (വഴിവിളക്ക്) നേരത്തെ യു ട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു.