News
വചന പാരായണ മാസം ഉദ്ഘാടനം ചെയ്തു.

എറണാകുളം-അങ്കമാലി അതിരൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെ-ടുന്ന ബൈബിള്‍ പാരായണ മാസാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം മാര്‍ ആന്റണി കരിയില്‍ മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഡിസംബര്‍ ഒന്നാം തീയതി രാവിലെ അരമന ചാപ്പലില്‍ വച്ച് വചനപ്രതിഷ്ഠയും വചനശുശ്രൂഷയും നടത്തിക്കൊണ്ടായിരുന്നു ഉദ്ഘാടനം. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ വചനം ശ്രവിച്ചും സ്വാംശീകരിച്ചും ജീവിതത്തില്‍ പകര്‍ത്തിയും വചനത്തിന്റെ മനുഷ്യാവ-താരമായ ക്രിസ്തുവിന്റെ പിറവിക്ക് ഫലപ്രദമായി ഒരുങ്ങാന്‍ ഈ ആചരണം സഹായിക്കണം എന്ന് പിതാവ് ഉദ്‌ബോധിപ്പിച്ചു. അതിരൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ജോഷി പുതുശ്ശേരി, സി. റോസ്‌ജോ സി.എം.സി, ശ്രീ. ജിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
അതിരൂപതയിലെ എല്ലാ കുടുംബങ്ങളിലും ഡിസംബര്‍ 1-ാം തീയതി ബൈബിള്‍ പ്രതിഷ്ഠ നടത്തി 31-ാം തീയതി വരെ ദിവസവും ബൈബിള്‍ പാരായണം നടത്തുന്നു. പഴയനിയമത്തിലെ പഞ്ചഗ്രന്ഥിയും പുതിയനിയമത്തിലെ സുവിശേഷങ്ങളുമാണ് പ്രാര്‍ത്ഥനാപൂര്‍വ്വം വായിക്കപ്പെടുന്നത്. ഓരോ ദിവസവും വായിക്കുന്ന വചനഭാഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകള്‍ അതിരൂപതാ ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ 'വചനം' എന്ന യൂട്യൂബ് ചാനലിലും മറ്റു നവമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
