News
വിശ്വാസപരിശീലനരംഗത്ത് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു

ലോകഭിന്നശേഷി ദിനത്തിൽ ആംഗ്യഭാഷയിൽ സന്ദേശം നല്കിക്കൊണ്ട് അഭിവന്ദ്യ മാർ ആന്റണി കരിയിൽ പിതാവ് ഭിന്നശേഷിയുള്ളവർക്കു വേണ്ടിയുള്ള കാറ്റിക്കിസം ക്ലാസ്സുകൾ തിരിതെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദൈവദത്തമായ നിരവധി കഴിവുകളാൽ അനുഗ്രഹീതരാണ് ഭിന്നശേഷിയുള്ള നമ്മുടെ മക്കളെന്നും മാർ കരിയിൽ പ്രസ്താവിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഭിന്നശേഷിയുള്ള നമ്മുടെ മക്കളെ കൊണ്ടുവരുകയും അവരെ വളർത്തുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്യുവാൻ സഭയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നശേഷിയുള്ള കുട്ടികളെ നമസ്ക്കാരങ്ങളും പ്രാർത്ഥനകളും ബൈബിൾ സംഭവങ്ങളും ഗുണപാഠകഥകളും മറ്റും പഠിപ്പിക്കുന്നതിനു സഹായകമായ ആംഗ്യഭാഷ ഉപയോഗിച്ചു കൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കിയിരിക്കുന്നു. ഡോമൂസ്കാറ്റ് എന്ന പേരിൽ വിശ്വാസപരിശീലനരംഗത്ത് ഓൺലൈൻ ക്ലാസ്സുകൾ ആദ്യമായി ആരംഭിച്ച എറണാകുളം - അങ്കമാലി അതിരൂപതാ വിശ്വാസപരിശീലന കേന്ദ്രമാണ് ഈ സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. “Blessed” (അനുഗ്രഹീതർ) എന്ന പേരിലുള്ള ഈ പ്രാഗ്രാം MCM (Media Catechetical Ministry) എന്ന യുട്യൂബ് ചാനലിൽ ലഭിക്കുന്നതാണ്.
“Blessed” (അനുഗ്രഹീതർ) എന്ന ഈ പ്രാഗ്രാമിന് നേതൃത്വം നല്കുന്നത് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണമ്പുഴ, റവ. ഫാ. ഡിബിൻ, റവ. സിസ്റ്റർ കിരൺ, ബ്രദർ ജെയിംസ്, ജോമോൻ, വില്യം മട്ടുമ്മൽ, വർഗീസ് പുല്ലേലി എന്നിവരാണ്. സിസ്റ്റർ അഭയ എഫ്സിസി, സിസ്റ്റർ സമിത എഎസ്എംഐ, സിസ്റ്റർ ക്ലെരീന എഎസ്എംഐ, സിസ്റ്റർ ഷൈനി എഎസ്എംഐ, സിസ്റ്റർ ഫിൻസിറ്റ എഫ്സിസി, സിസ്റ്റർ ജീസ സിഎംസി എന്നിവർ ക്ലാസ്സുകൾ നയിക്കുന്നതാണ്,
