News

“നസ്രാണികളും കൊമ്പ്രേരിയകളും” പ്രകാശനം ചെയ്തു.

എറണാകുളം അങ്കമാലി അതിരൂപതയിലെ ദർശന സമൂഹങ്ങളെ കുറിച്ച് അതിരൂപത ആർക്കൈവ്സ് ഡയറക്ടർ  റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി രചിച്ച “നസ്രാണികളും കൊമ്പ്രേരിയകളും” എന്ന പുസ്തകത്തിൻറ പ്രകാശനം പള്ളിപ്പുറം സെൻ മേരീസ് ഫൊറോനാ പള്ളിയിൽ വച്ച് അതിരൂപത മെത്രാപ്പോലീത്തൻ  വികാരി അഭിവന്ദ്യ ആൻറണി കരിയിൽ പിതാവ് ദർശന സമൂഹം പ്രസിഡൻറ് ശ്രീ. ജോസ് ആലുംചുവട്ടിലിന് നൽകിക്കൊണ്ട് നിർവഹിച്ചു. പുസ്തക പ്രകാശന ചടങ്ങിന് ഫൊറോനാ വികാരി വെരി റവ. ഫാ. തോമസ് വൈക്കത്ത് പറമ്പിൽ സ്വാഗതമാശംസിച്ചു. അതിരൂപത വികാരി ജനറാൾ റവ. ഡോ.ജോസ് പുതിയേടത്ത് പുസ്തകം  പരിചയപെടുത്തി. പ്രസ്തുത ചടങ്ങിൽ കരിയിൽ പിതാവ് ഗ്രന്ഥ കർത്താവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.  ദർശന സമൂഹം കമ്മറ്റി അംഗം ശ്രീ. മാത്യു വർഗീസ് പുത്തൻവെളി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.