News

പൊങ്ങം നൈപുണ്യ വെൽഫെയർ സർവീസസിന് പുതിയ ആസ്ഥാനമന്ദിരം

കൊരട്ടി: തൊഴിൽരംഗത്ത് സേവനത്തിന്റെ യും പ്രൊഫഷണലിസത്തിന്റെയും പുതിയ ഗാഥകൾ രചിച്ച എറണാകുളം - അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നൈപുണ്യ വെൽഫെയർ സർവീസസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചെരിപ്പും ഉദ്ഘാനവും മെത്രാപ്പോലീത്തൻ വികാരി ആർച്ചു ബിഷപ്പ് മാർ ആന്റണി കരിയിൽ 2021 സെപ്തംബർ 11 ശനിയാഴ്ച നിർവഹിച്ചു.  കേരളത്തിൽ സിയാൽ (CIAL) ഉൾപ്പെടെയുള്ള നൂറോളം സ്ഥാപനങ്ങളിൽ നൈപുണ്യ വെൽഫെയർ സർവീസസിന്റെ സേവനം സ്വീകരിക്കുന്നുണ്ട്. ഇനി മുതൽ ഇതിന്റെ ആയിരക്കണക്കിനു തൊഴിലാളികളുടെ ശാസ്ത്രീയമായ പരിശീലനത്തിനും പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണത്തിനും പുതിയ ആസ്ഥാന മന്ദിരം പ്രയോജനകരമാകും. ചടങ്ങിൽ ഫാ. ജോസ് പുതിയേടത്ത്, ഫാ. സെബാസ്റ്റ്യൻ കളപ്പുര, ഫാ. ജോസ് ഇടശ്ശേരി, ഫാ. പോൾ കൈത്തോട്ടുങ്കൽ, ഫാ. ഷാജൻ പുത്തൻപുരയ്ക്കൽ, ഫാ. വർഗീസ് മാണിക്കത്ത്, ഫാ. തോമസ് വാളൂക്കാരൻ, പി.വി. മാത്തച്ചൻ, ഷാജു പി. ജോൺ എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് വാളൂക്കാരനാണ് ഡയറക്ടർ.