News

ചാപ്പൽ ആശീർവദിച്ചു

തിരുമുടിക്കുന്ന്: ഗാന്ധിഗ്രാം ഗവൺമെന്റ് ത്വക് രോഗാശുപത്രിയിലെ പുതുക്കി പണിത സെന്റ് മേരീസ് ചാപ്പലിന്റെ ആശീർവാദം എറണാകുളം - അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് ആന്റണി കരിയിൽ നിർവഹിച്ചു. ഇവിടത്തെ ചാപ്ലിനും തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ളവർ പള്ളി വികാരിയുമായ ഫാ. ജോസ് ചോലിക്കര, മുൻ വികാരി ഫാ. പോൾ ചുള്ളി, മെൽബൺ രൂപതയുടെ മൈനർ സെമിനാരി റെക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. അലക്സ് മേക്കാംതുരുത്തിൽ, എൽഎഫ് പള്ളി കൈക്കാരന്മാരായ ജോസ് നെല്ലിപ്പള്ളി, ഷിബു തയ്യിൽ, വൈസ് ചെയർമാൻ ഷോജി അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നല്കി. സ്വാതന്ത്ര്യത്തിനു മുമ്പ് ആരംഭിച്ച ലെപ്രസി സാനട്ടോറിയത്തിൽ അന്തേവാസികളായി വരുന്ന കത്തോലിക്കാ വിശ്വാസികൾക്കുള്ള ആരാധനാലയമായിട്ടാണ് സെന്റ് മേരീസ് ചാപ്പൽ സ്ഥാപിക്കപ്പെട്ടത്. തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ളവർ ഇടവക വികാരിയും എഫ്സിസി സിസ്റ്റർമാരുമാണ് ചാപ്പലിന്റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്.