News

ഭിന്നശേഷിക്കാർക്കു സഹൃദയ സൗജന്യ വാക്സിനേഷൻ

കൊച്ചി: സഹൃദയയുടെ കരുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു ക്രിയാത്മകവും ഫലപ്രദവുമായി പ്രതികരിക്കുന്ന സഹൃദയയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ചുങ്കത്ത് ജ്വല്ലറിയുമായി സഹകരിച്ച് ഇടപ്പള്ളി എംഎജെ ആശുപത്രിയിലാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. ആശുപത്രി ഡയറക്ടർ ഫാ. ആന്റണി മടത്തുംപടി അധ്യക്ഷത വഹിച്ചു. 

സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ട്രസ്റ്റിമാരായ ജോയ് പള്ളിപ്പാടൻ, ജോസ് നീരാക്കൽ, സഹൃദയ സിബി ആർ കോ-ഓർഡിനേറ്റർ സിസ്റ്റർ ജെയ്സി ജോൺ എന്നിവർ പ്രസംഗിച്ചു. ആദ്യഘട്ടത്തിൽ 500 പേർക്കാണ് വാക്സിൻ നല്കുന്നതെന്ന് സഹൃദയ ഡയറക്ടർ അറിയിച്ചു.