News

മികച്ച സാമൂഹ്യ പ്രവർത്തന വിഭാഗമായി ഭാരത മാതാ കോളേജിനെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഫെഡറേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ കേരളത്തിലെ മികച്ച സാമൂഹ്യ പ്രവർത്തന വിഭാഗമായി ഭാരത മാതാ കോളേജിന്റെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോളേജിന്റെ ഫലപ്രദമായ അക്കാദമിക് സംരംഭങ്ങൾ, മികച്ച ഔട്ട് റീച്ച് പ്രവർത്തനങ്ങൾ, പ്ലെയ്സ്മെന്റ്, ജോബ് സെൽ എന്നിവയാണ് ശ്രദ്ധേയമായ നേട്ടങ്ങൾ.  ഉന്നത വിദ്യാഭ്യാസത്തിന്റെ നാല്  പ്രധാന മേഖലകളിലെ തിളക്കമാർന്ന പ്രകടനം വിലയിരുത്തിയാണ്  അവാർഡ്.  മികച്ച സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എന്ന  അവാർഡ് വരും ദിവസങ്ങളിൽ ഭാരത മാതാ കോളേജിന് CPSWK നൽകും.