News
സി. ജോസ്ലിൻ എഫ്.സി.സി ആദരാഞ്ജലികൾ
എറണാകുളം തിരുഹൃദയപ്രൊവിൻസിൽ അംഗമായിരുന്ന സി. ജോസ്ലിൻ എഫ്.സി.സി കർത്താവിൽ നിദ്ര പ്രാപിച്ചു. ത്രിപുരയിൽ വച്ച് നാഷണൽ ഹൈവേയിൽ വച്ചാണ് സിസ്റ്ററിന് അപകടം ഉണ്ടായത്. 2016 മുതലാണ് സി. ജോസ്ലിൻ ത്രിപുരയിലെ സെന്റ് അൽഫോൻസ കോൺവെന്റിൽ തന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചത്.
പുല്ലുവഴി ഇടവകയിൽ പൂണേലി ജോസഫ് - ത്രേസ്യ ദമ്പതികളുടെ ഏഴ് മക്കളിൽ മൂന്നാമത്തെ മകളായിരുന്നു സി. ജോസ്ലിൻ. 1981 മുതൽ 2011 വരെ നീണ്ട 30 വർഷക്കാലം പള്ളിപ്പുറം പള്ളി വക എൽ.പി. സ്കൂളിൽ സേവനം ചെയ്തു. അവസാനത്തെ 12 വർഷം പ്രധാനാധ്യാപികയായിരുന്നു. ഈശോയെ സ്നേഹിക്കുക. എല്ലാവരാലും ഈശോ സ്നേഹിക്കപ്പെടുക - എന്നതായിരുന്നു സി. ജോസ്ലിന്റെ മുദ്രാവാക്യം.