News
സത്യദീപം ഓൺലൈൻ മരിയൻ ക്വിസ് 2021

സത്യദീപം വാരികയുടെ ഓൺലൈൻ മരിയൻ ക്വിസ് 2021 ഒക്ടോബർ 25 മുതൽ 31 വരെ നടത്തുന്നു. എല്ലാ ദിവസവും ഒരാൾക്ക് 1000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഓരോ ദിവസവും ശരിയുത്തരം അയക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഈ വിജയിയെ തിരഞ്ഞെടുക്കുക. രണ്ടു പേർക്ക് 5000 രൂപ വീതം മെഗാ ബമ്പർ ക്യാഷ് പ്രൈസ് നൽകുന്നു. എല്ലാ ദിവസവും ശരിയുത്തരം അയച്ചവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ മെഗാ പ്രൈസ് വിജയികളെ നിശ്ചയിക്കുക.
ഓരോ ദിവസവും പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ രാവിലെ 10 മണിക്കു മുമ്പ് sathyadeepam.org ൽ പ്രസിദ്ധീകരിക്കും. ഉത്തരങ്ങൾ അതതു ദിവസം രാത്രി പത്തിനു മുമ്പ് വെബ് സൈറ്റിൽ തന്നെ സമർപ്പിക്കണം.