News
ഇതര സംസ്ഥാന വിദ്യാർത്ഥികൾക്ക് എഫ്സിസി സന്യാസിനികളുടെ ആദരം
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളിൽ പഠനത്തിൽ മികവു പുലർത്തിയവർക്കു എഫ്സിസി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. എഫ്സിസി എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അനീറ്റ ജോസ് പുരസ്കാര സമർപ്പണം നടത്തി. കൗൺസിലർമാരായ സിസ്റ്റർ ശാന്തി മരിയ, സിസ്റ്റർ ജെൻസി തെരേസ്, സിസ്റ്റർ റോസിലി ജോൺ, സിസ്റ്റർ ലിറ്റൽ റോസ്, സന്ദീപ്, ജോസഫ്, ജ്യോതി എന്നിവർ പ്രസംഗിച്ചു.