News

വിദ്യാലയങ്ങളിൽ കരുതലൊരുക്കി സഹൃദയ

കൊച്ചി: വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷയ്ക്കായി കരുതലൊരുക്കി എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. വിദ്യാരത്ഥികളുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഡിജിറ്റൽ തെർമോമീറ്ററുകൾ, സാനിറ്റൈസർ, മാസ്കുകൾ എന്നിവ മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്കൂളിനു സഹൃദയ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഉപകരണങ്ങൾ പ്രധാനാധ്യാപിക ബിന്ദു വർക്കിക്കു കൈമാറി. അധ്യാപിക ഡോ. ടി.എൽ. ഫിലോമിന, പിടിഎ കമ്മിറ്റി അംഗങ്ങളായ ലിജി മനോജ്, സിന്ദു ജോയി എന്നിവർ പ്രസംഗിച്ചു.