News
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ ദാവീദ് & ഗോലിയാത്ത് എന്ന ഷോർട്ട് ഫിലിം തിരഞ്ഞെടുക്കപ്പെട്ടു.
കോവിഡ് 19 രോഗവ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏകാന്തവാസവും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ ദാവീദ് & ഗോലിയാത്ത് എന്ന ഷോർട്ട് ഫിലിം തിരഞ്ഞെടുക്കപ്പെട്ടു. സംവിധാനം നിർവഹിച്ചിരിക്കുന്നത് എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാ. ജേക്കബ് കോറോത്ത്, ഫാ. ജെയിംസ് തൊട്ടിയിൽ എന്നിവരാണ്. ഫാ. ജോസ് പുതുശ്ശേരിയുടെതാണ് തിരക്കഥ. മത്സരത്തിൽ പത്ത് ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി.