News
ദമ്പതികളുടെ സ്നേഹസംഗമമായി ഗ്രെയ്സ് റിപ്പിൾസ് കോൺഫറൻസ്
കൊച്ചി: ദമ്പതികളുടെ സ്നേഹവും കൂട്ടായ്മയും ഊഷ്മളമായ പങ്കുവയ്ക്കലുകളുമായി ഗ്രെയ്സ് റിപ്പിൾസ് ദമ്പതീ കോൺഫറൻസ്. എറണാകുളം - അങ്കമാലി കുടുംബപ്രേഷിതകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റാണു ഒമ്പതാമത് എംസിസി ഗ്രെയ്സ് റിപ്പിൾസ് ദമ്പതീ കോൺഫറൻസ് ഒരുക്കിയത്.
ദമ്പതീലയത്തിനൊരു ശ്രേഷ്ഠാത്മീയത എന്ന വിഷയത്തിൽ നടന്ന സംഗമം ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ റവ.ഡോ. ജോസഫ് മണവാളൻ വിഷയാവതരണം നടത്തി. പാനൽ ചർച്ചയും ഉണ്ടായിരുന്നു. മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് സ്ഥാപക ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ കല്ലേലി സമാപനസന്ദേശം നൽകി. ചെയർമാൻ ഫാ. ജിന്റോ പടയാട്ടിൽ, ജനറൽ കൺവീനർ റൈഫൺ - ടെസി ദമ്പതികൾ എന്നിവർ നേതൃത്വം നൽകി.