News

ഭാരതമാതാ കോളേജിന് എട്ടു റാങ്കുകൾ


കൊച്ചി: എം.ജി. സർവകലാശാലയിലെ വിവിധ പിജി കോഴ്സുകളിൽ തൃക്കാക്കര ഭാരതമാതാ കോളേജിന് എട്ടു റാങ്കുകൾ. എംകോമിൽ മിഥുല ശേഖർ ഒന്നാം റാങ്ക് നേടി. എസ്. ആര്യ മൂന്നും അർച്ചന ദേവി നാലും നീനു ജോസ് എട്ടും റാങ്കുകൾ സ്വന്തമാക്കി. എംഎസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി പരീക്ഷയിൽ അഞ്ജന ശ്രീകുമാറിനാണ് ഒന്നാം റാങ്ക്. അൽജാസിയ സലീം, എം.ജെ. മുംതാസ്, ഷാരു ഷാൻ എന്നിവർ യഥാക്രമം രണ്ടും ആറും ഏഴും റാങ്കുകൾ നേടി.