News
അഖിലേന്ത്യ ലോഗോസ് ക്വിസ് : എറണാകുളം-അങ്കമാലി അതിരൂപത ഒന്നാമത്

കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റിയുടെ അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്നാമതെത്തി എറണാകുളം-അങ്കമാലി അതിരൂപതയിലെ ജെസ്സി ജോസ് മാണിക്കത്താന്‍, 2021-ലെ ലോഗോസ് പ്രതിഭയായി. മഞ്ഞപ്ര ഫൊറോനയിലെ അമലാപുരം ഇടവകാംഗമാണ്. 37 രൂപതകളിൽ നിന്നായി പങ്കെടുത്ത മൂന്നു ലക്ഷം പേരില്‍ നിന്നാണ് ശ്രീമതി ജെസ്സി ഒന്നാം സ്ഥാനത്തെത്തിയത്.
