News

തയ്യൽ പരിശീലനം: സർട്ടിഫിക്കറ്റ് വിതരണം നടത്തി



തയ്യൽ പരിശീലനം: സർട്ടിഫിക്കറ്റ് വിതരണം നടത്തി

കൊച്ചി: നബാർഡിന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ പറവൂർ മേഖലയിലെ വനിതകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷത്ത്യോടെ നടപ്പാക്കിയ 15 ദിവസത്തെ തയ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പറവൂർ നഗരസഭാധ്യക്ഷ പ്രഭാവതി സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിച്ചു.

സഹൃദയ പറവൂർ മേഖലാ ഓഫീസിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. ഉഷ ഇന്റർനാഷണൽ ഡെപ്യൂട്ടി ഡിപ്പാർട്ട്മെന്റ് മാനേജർ ബിന്ദു ജോസ് മുഖ്യപ്രഭാഷണം നടത്തി. കെ.ഒ. മാത്യൂസ്, ലിജി വിൻസെന്റ്, ഷേർളി അവറാച്ചൻ എന്നിവർ പ്രസംഗിച്ചു. 30 വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്.