News

വിധവ, ഏകസ്ഥ സംഗമം നടത്തി

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ എസിഎൻ ഇന്റർനാഷണലിന്റെ സഹകരണ ത്തോടെ സഹൃദയയും ഫാമിലി അപ്പോസ്തലേറ്റ് വിഭാഗവും സംയുക്തമായി വിധവാ, ഏകസ്ഥ സംഗമം സംഘടിപ്പിച്ചു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സംഗമം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു.

നിർധനരായ വിധവകൾക്ക് യോഗത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാമിലി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിന്റോ പടയാട്ടി, റിന്യുവൽ സെന്റർ ഡയറക്ടർ ഫാ. ആന്റണി ഇരവിമംഗലം, ബിനി കൂട്ടുങ്കൽ, സിസ്റ്റർ ജെയ്‌സി ജോൺ എന്നിവർ പ്രസംഗിച്ചു.